Posted On
date_range Updated On
date_range മുഖ്യമന്ത്രിക്ക് മലപ്പുറത്ത് യൂത്ത് ലീഗ് കരിങ്കൊടി
എടപ്പാൾ: മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തവനൂർ മണ്ഡലം തല നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ മാണൂരിലാണ് കരിങ്കൊടി കാണിച്ചത്.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ, സെക്രട്ടറി എം.എം. സജീർ, തവനൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാഫി തണ്ടിലം, ഹസ്സൈനാർ നെല്ലിശ്ശേരി, എ.വി. നബീൽ, താഹിർ വെള്ളഞ്ചേരി, ആസിഫ് മണൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.