യൂത്ത്​ ലീഗ്​ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം; പൊലീസിന​​ുനേരെ ചീമുട്ടയേറ്​, ലാത്തിച്ചാർജിൽ മൂന്നുപേർക്ക്​ പരിക്ക്​

കോട്ടയം: പി.എസ്​.സി കോൺസ്​റ്റബിൾ റാങ്ക്​ ലിസ്​റ്റിൽ എസ്​.എഫ്​.ഐക്കാർ കടന്നുകയറിയത്​ അന്വേഷിക്കണമെന്ന്​ ആവ ശ്യപ്പെട്ട്​ യൂത്ത്​ ലീഗ്​ കോട്ടയം കലക്​ടറേറ്റിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനുനേരെ ചീമുട്ടയേറ് ​. ലാത്തിച്ചാർജിൽ മൂന്നു പ്രവർത്തകർക്ക്​ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്​ 10 പേർ അറസ്​റ്റിൽ. സംഘർഷത്തിനിട െ ഹൃദയാഘാതമുണ്ടായ യൂത്ത്​ ലീഗ്​ പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീർ ചേനപ്പാട​ിയെ (32) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച്​ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. യൂത്ത്​ ലീഗ്​ മണ്ഡലം ഭാരവാഹികളായ ഷിഹാബ്​ ക ാട്ടാമല, അനീഷ്​ തലയോലപ്പറമ്പ്​ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലക്ക്​ പരിക്കേറ്റ്​ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അനീഷിനെ പൊലീസ്​ നിർബന്ധിച്ച്​ ഡിസ്​ചാർജ്​ വാങ്ങി സ്​റ്റേഷനിലേക്ക്​​​ കൊണ്ടുപോയതായും പരാതിയുണ്ട്​.

വെള്ളിയാഴ്​ച രാവിലെ 10.30ന്​​​ ജില്ല യൂത്ത്​ ലീഗ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ​ലീഗ്​ ഹൗസ്​ പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച്​ കലക്​ടറേറ്റിന്​ മുന്നിൽ പൊലീസ്​ തടഞ്ഞു. ഇതോടെ, പ്രതിഷേധക്കാർ ബാരിക്കേഡ്​ തള്ളി അകത്തേക്ക്​ കടക്കാൻ ശ്രമിച്ചത്​ നേരിയ സംഘർഷത്തിന്​ ഇടയാക്കി. ​നേതാക്കൾ ഇടപെട്ട്​ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പ്രവർത്തകർ ചീമുട്ടയെറിഞ്ഞതോടെ പൊലീസ്​ ലാത്തിവീശി.

ചിതറിയോടിയ പ്രവർത്തകർ വീണ്ടും ഒത്തുചേർന്നതോടെ പൊലീസുമായി വാക്കേറ്റവും ബഹളവുമുണ്ടായി. ഉദ്​ഘാടകനായ തിരുവഞ്ചൂർ രാധാകൃഷ്​ണൻ ഇടപെട്ട്​ പൊലീസുമായി സംസാരിച്ചാണ്​ സംഘർഷത്തിന്​ അയവുവരുത്തിയത്​. സംഭവുമായി ബന്ധപ്പെട്ട്​ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ കെ.എ. മാഹീൻ, വൈസ്​ പ്രസിഡൻറ്​ ഷമീർ വളയംകണ്ടം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എച്ച്. ലത്തീഫ്​, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് തലനാട്, നിസാർ തലയോലപ്പറമ്പ്, യഹിയാ സലിം, അനീഷ് തലയോലപ്പറമ്പ്, ഷിഹാബ് കാട്ടാമല, നവാസ്, റമീസ് മുളന്താനം എന്നിവരെയാണ്​ വെസ്​റ്റ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

പി.എസ്​.സി നിയമനവുമായി ബന്ധപ്പെട്ട സമരം യു.ഡി.എഫ്​ ഏറ്റെടുക്കുമെന്ന് പ്രതിഷേധസംഗമം ഉദ്​ഘാടനം ചെയ്​ത തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ പറഞ്ഞു. തോക്കും ലാത്തിയും ഉപയോഗിച്ച്​ സമരങ്ങളെ അടി​ച്ചമർത്താനുള്ള സർക്കാർ നീക്കം വിവേകപൂർവമല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ അസീസ്​ ബഡായിൽ, എം.എസ്​.എഫ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ ഷെബീർ ഷാജഹാൻ, യൂത്ത്​ ലീഗ്​ ജില്ല പ്രസിഡൻറ്​ കെ.എ. മാഹിൻ, ജനറൽ സെക്രട്ടറി അജി കൊറ്റമ്പടം, മുസ്​ലിംലീഗ്​ ജില്ല ജനറൽ സെക്രട്ടറി റെഫീഖ്​ മണിമല, എം.എസ്​.എഫ്​ ജില്ല പ്രസിഡൻറ്​ ബിലാൽ റഷീദ്​ എന്നിവർ സംസാരിച്ചു.


Tags:    
News Summary - Youth League kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.