മുഹമ്മദ് അനസ്
Posted On
date_range Updated On
date_range പാതാളം പാലത്തിൽനിന്ന് പ്രവാസി യുവാവ് പുഴയിൽ ചാടി
കളമശ്ശേരി: പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് മുകളിൽ നിന്നും പ്രവാസി യുവാവ് പുഴയിലേക്ക് ചാടി. ഏലൂർ മേലാത്ത് വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അനസ്(35) ആണ് പുഴയിൽ ചാടിയത്.
വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അനസ് ചാടിയത്. പൊലീസും അഗ്നിരക്ഷാ സേനയും രാത്രി വൈകിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ശനിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ആലുവയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരടക്കമുള്ളവരാണ് തെരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.