ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു

കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു. മുസ്‌ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിങ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകൻ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്.

നെല്ലിക്കുഴി കമ്പനിപ്പടിയിൽ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു ഷാഫി. മാതാവ് നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാർ: തന്സി, അമീറ.

Tags:    
News Summary - Youth dies in motorbike-auto collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.