യൂത്ത് കോണ്‍ഗ്രസിന് ഇനി സന്നദ്ധസേന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന് യൂനിഫോമിട്ട് സന്നദ്ധസേന വരുന്നു. ഇതിനായി ഓരോ നിയോജകമണ്ഡലത്തില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.

നെയ്യാറിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടിവിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അപകടഘട്ടങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം, ദുരന്ത നിവാരണ സന്നദ്ധ പ്രവര്‍ത്തനം, പാര്‍ട്ടി പരിപാടികളില്‍ അച്ചടക്കമുറപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവരെ ഉപയോഗപ്പെടുത്തും.

വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ ലാവരു, വി.ടി. ബല്‍റാം, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ടി. സിദ്ധിഖ്, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ പുതിയ നേതൃനിരയുമായി യോഗത്തില്‍ സംവദിച്ചു.

Tags:    
News Summary - Youth Congress now has a volunteer force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.