മയക്കുമരുന്നുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെള്ളനാട് ഇലവുംമൂട് കോണത്ത് വീട്ടിൽ വിഷ്ണു (25) നെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് അന്‍റ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍. ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളിൽ നിന്നും 5.27 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളനാട് വാളിയറ മഴുവന്‍കോട് ഭാഗത്ത് നടത്തിയ നടത്തിയ രാത്രികാല പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്‍റെ പ്രമുഖനാണ് ഇപ്പോള്‍ പിടിയിലായ വിഷ്ണു. പ്രദേശത്തെ യുവാക്കളും വിദ്യാർഥികളും ഇയാളുടെ ഇരകളാണ്.
പ്രിവന്‍റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, സുരേഷ് ബാബു, നന്ദകുമാര്‍,രതീഷ് മോഹന്‍, അക്ഷയ് സുരേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതകുമാരി, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.