അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

മാനന്തവാടി: പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവ് പിടിയിൽ. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി.

കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തുന്ന ആളാണ് പ്രതി. എക്സൈസ് പാർട്ടിയിൽ പ്രിവന്‍റീവ് ഓഫറസർമാരായ കെ. ജോണി, ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Youth arrested for smuggling ganja in Ayyappa costume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.