Posted On
date_range Updated On
date_range കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് ഫ്ലാറ്റിന്‍െറ 14ാം നിലയില്‍ നിന്ന് വീണുമരിച്ചു
കാക്കനാട്: ഫ്ളാറ്റിലെ മുറിയില്‍ കുടുങ്ങിയ രണ്ടുവയസ്സുള്ള മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവതി 14ാം നിലയില്‍നിന്ന് വീണ് മരിച്ചു. കാക്കനാട് ബി.എസ്.എന്‍.എല്‍ റോഡിലെ വന്‍കിട ഫ്ളാറ്റ് സമുച്ചയത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിന് നൊമ്പരമായ ദുരന്തം. മാവേലിക്കര ഓലകെട്ടിയമ്പലത്തിന് സമീപം പുഷ്പമംഗലത്ത് സുജിതിന്െറ ഭാര്യ മേഘയാണ് (23) മരിച്ചത്.
ഫ്ളാറ്റിലെ മുറിയില്‍ അകപ്പെട്ട രണ്ടുവയസ്സുള്ള മകന് ശിവതിനെ രക്ഷിക്കാന്‍ പുറത്തെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നി വീഴുകയായിരുന്നു. അടുക്കളമാലിന്യം പുറത്തുകൊണ്ടുവന്ന് ബിന്നില്‍ ഇടുന്നതിനിടെ ഓട്ടോമാറ്റിക് വാതില്‍ കാറ്റില്‍ അടഞ്ഞാണ് കുട്ടി മുറിയില്‍ അകപ്പെട്ടത്. ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരന് വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ, മുറിക്കുള്ളിലായ കുട്ടിയുടെ കരച്ചില് ശക്തമായതോടെ യുവതി ഫ്ളാറ്റിന് പിന്നിലെ പിരിയന്‍ കോണിയിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കാല് തെന്നി കോണിയില്‍ കുറച്ചുനേരം തൂങ്ങിക്കിടന്നശേഷം വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടി ബാല്ക്കണിയിലത്തെി അപകടത്തില്പെട്ടേക്കുമെന്ന് ഭയന്നാണ് യുവതി സാഹസത്തിന് മുതിര്‍ന്നത്.
സുരക്ഷ ജീവനക്കാരന് ഡോര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഫ്ളാറ്റിന്‍െറ പിന്നിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ചത്. വീണ യുവതി കാര്‍ ഷെഡിലേക്കാണ് പതിച്ചത്. കാര്‍ ഷെഡ് തകര്‍ന്ന് പുറത്തേക്ക് തെറിച്ച് നിലത്ത് വീണ യുവതിയെ സുരക്ഷ ജീവനക്കാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആറുമാസം മുമ്പാണ് ഇവരുടെ കുടുംബം ഫ്ളാറ്റില്‍ താമസം തുടങ്ങിയത്. മൃതദേഹം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കായംകുളം പുളിമുക്ക് മോഹന്‍-ലത ദമ്പതികളുടെ മകളാണ് മരിച്ച മേഘ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.