എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി

കൊച്ചി: തൃക്കാക്കരയിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കൾക്കിടയിൽ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീർ (31), പത്തനംതിട്ട സ്വദേശി പ്രിൽജ (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽനിന്ന് 13.91 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പ്രിൽജയുമൊന്നിച്ച് ബംഗളൂരുവിൽ നിന്നാണ് ഷംസീർ ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളിൽ പ്രത്യേകം കവറുകളിൽ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളിൽ ഏറെയും സ്ത്രീകളും വിദ്യാർഥികളുമാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സേതുരാമൻ ഐ.പി.എസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷ്ണർ ശശിധരൻ ഐ.പി.എസിന്‍റെ നിർദേശ പ്രകാരം അസിസ്റ്റന്‍റ് കമ്മീഷ്ണർ നാർകോടിക് അബ്ദുൽ സലാമിന്‍റെ മേൽനോട്ടത്തിൽ തൃക്കാക്കര പൊലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.

Tags:    
News Summary - Young woman and man arrested with MDMA in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.