Posted On
date_range Updated On
date_range കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു
കായംകുളം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്(39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലെത്തിച്ചത്. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും നയിച്ചത്. കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോമോനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.