Posted On
date_range Updated On
date_range ഉസ്താദുമാർക്ക് സൗഹൃദത്തിന്റെ ഓണക്കോടി സമ്മാനിച്ച് യുവാവ്
പരപ്പനങ്ങാടി: നബിദിനഘോഷയാത്രക്കൊപ്പമെത്തിയ മദ്റസ ഉസ്താദുമാർക്ക് ഓണക്കോടി നൽകി യുവാവ്. കോയംകുളം സ്വദേശി സജി പോത്താഞ്ചേരിയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിച്ചത്. ചെട്ടിപ്പടി - കുപ്പിവളവ് തഖ് വീമുൽ ഖുർആൻ മദ്റസയിലെ നബിദിനഘോഷയാത്രയിലെ ഉസ്താദുമാർക്കാണ് ഓണക്കോടി സമ്മാനമായി ലഭിച്ചത്.
കൽപ്പണിക്കാരനായ സജി, എല്ലാവർഷവും മധുരപാനീയങ്ങൾ നൽകി നബിദിനഘോഷയാത്രക്ക് സ്വീകരണം നൽകാറുണ്ട്. ഈ പ്രാവശ്യം ഓണവും നബിദിനവും ഒരുമിച്ച് വന്നതോടെയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.