Posted On
date_range Updated On
date_range യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം
കൽപറ്റ: അയൽവാസിയായ വീട്ടമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസാർത്ഥം കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിൽ ഷംസുദ്ദീന്റെ ഭാര്യ കളത്തിൽവീട്ടിൽ ഉമൈബത്തി (40) നാണ് പൊള്ളലേറ്റത്. ഇവരെ തീ കൊളുത്തിയ ശ്രീകാന്തിനെയും (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മുരണി കനാൽ പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. തീ കൊളുത്തിയതിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്തിനെ ഉമൈബത്തിന്റെ ബന്ധുക്കൾ പിടികൂടുകയായിരുന്നു.
ഉമൈബത്തിന്റെ മകന്റെ സുഹൃത്താണ് ശ്രീകാന്ത്. ഇയാളും ശ്രീകാന്തുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.