മദ്യലഹരിയില്‍ യുവാവ് വൃദ്ധയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് വൃദ്ധയെ വെട്ടിക്കൊന്നു. ചീരാണിക്കര സ്വദേശി സരോജം (62) ആണ് മരിച്ചത്. അയല്‍വാസി ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ രണ്ടു മണിയോടെ വെമ്പയാത്താണ് സംഭവം.

സരോജത്തിന്‍റെ മകളും മകനും താമസിക്കുന്നത് തൊട്ടടുത്ത വീട്ടിലാണ്. മകന്‍റെ വീട്ടിലെത്തി ബൈജു ബഹളമുണ്ടാക്കി. ശബ്ദംകേട്ട് എത്തിയ സരോജത്തെ വീടിന് മുന്നില്‍വെച്ച് ബൈജു തലക്ക് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ സരോജം മരിച്ചെന്നണ് പൊലീസ് പറയുന്നത്.

ബൈജുവിനെ അയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Young man hacks wife to death in Vembayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.