Posted On
date_range Updated On
date_range മൂന്നാറിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം
മൂന്നാർ കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം വിനോദ സഞ്ചാരത്തിനായാണ് മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്‍റടിച്ച് കഴിയുകയായിരുന്നു.
ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.