ഷാഫി

പെ​രു​മ്പ​ട​പ്പിൽ എയർഗണ്ണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

ച​ങ്ങ​രം​കു​ളം: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എ​യ​ർ​ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. ചെ​റു​വ​ല്ലൂ​ർ ആ​മ​യം സ്വ​ദേ​ശി ന​മ്പ്രാ​ന​ത്തേ​ൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാ​ഫി​യാ​ണ് (42) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ട​ൻ പു​ത്ത​ൻ​പ​ള്ളി​യി​ലെ​യും തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​യ​ർ​ഗ​ൺ ഉ​ട​മ​യും, ഷാ​ഫി​യു​ടെ സു​ഹൃ​ത്തു​മാ​യ പ​ട്ടേ​രി സ്വ​ദേ​ശി സ​ജീ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ഒ​ളി​വി​ലാ​ണ്. പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ള​ത്ത് ടാ​ക്സി ഡ്രൈ​വ​റാ​ണ് ഷാ​ഫി. മാ​താ​വ്: ആ​സി​യ. ഭാ​ര്യ: റൈ​ഹാ​ന. മ​ക്ക​ൾ: ഷ​ഹീ​ൻ, ശ​ഹ്‌​മ, ശ​ഹ​സ.

Tags:    
News Summary - young man died after being shot from an airgun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.