Posted On
date_range Updated On
date_range ഗൃഹോപകരണങ്ങൾ നൽകാമെന്നുപറഞ്ഞ് പണം തട്ടുന്ന യുവാവ് പിടിയിൽ
പുൽപള്ളി: വീടുകൾ കയറിയിറങ്ങി ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങി നൽകാമെന്നുപറഞ്ഞ് വ്യാപക പണപ്പിരിവ് നടത്തി മുങ്ങുന്ന യുവാവിനെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
സീതാമൗണ്ടിലെ രണ്ടാളുകളിൽനിന്ന് പണം വാങ്ങി മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പേരിയ കപ്പാട്ട്മലയിലെ മുക്കത്ത് വീട്ടിൽ ബെന്നി ബേബിയെ (42) പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
മിതമായ നിരക്കിൽ ഗൃഹോപകരണങ്ങൾ മണിക്കൂറുകൾക്കകം എത്തിച്ചുതരാമെന്നുപറഞ്ഞ് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തുന്നതാണ് പതിവ്. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.