Posted On
date_range Updated On
date_range കള്ളനോട്ടുമായി യുവാവ് പിടിയിൽ
കൊച്ചി: 500 രൂപയുടെ ഒമ്പത് വ്യാജ നോട്ടുമായി യുവാവ് അറസ്റ്റിൽ. വാഴക്കുളം ആവോലി കാവന കുന്നുമ്മേൽ വീട്ടിൽ അബി ജോസിനെയാണ് (25) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി വ്യാജ നോട്ടുകൾ മാറുന്നതിനായി എറണാകുളത്ത് എത്തുകയും കച്ചേരിപ്പടിക്ക് സമീപം മാറാൻ ശ്രമിക്കുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നോട്ടുകൾ വ്യത്യസ്ത സീരിയൽ നമ്പറിൽ ഉള്ളതായിരുന്നു.
പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ടി.എസ്. രതീഷ്, ശ്രീകുമാർ, ഹരികൃഷ്ണൻ, വനിത പൊലീസ് ഓഫിസറായ ജയ, സി.പി.ഒ വിനീത്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.