ജംഷീർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട്: ഒരുമനയൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒറ്റത്തെങ്ങ് കടവിൽ വീട്ടിൽ ജംഷീറിനെയാണ് (38) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 1.275 കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടികൂടിയത്.
ഒറ്റത്തെങ്ങ്, ഒരുമനയൂർ ഭാഗങ്ങളിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവ് വിൽപന നടത്താനായി സംസ്ഥാനത്തിന് പുറത്തുനിന്നാണ് കഞ്ചാവ് എത്തിച്ചത്. മാങ്ങോട്ടുപടിയിൽ വെച്ചാണ് ബൈക്കിൽ കഞ്ചാവ് നിറച്ച ബാഗുമായിനിന്ന ജംഷീറിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.