ഗിരീഷ്
ചങ്ങനാശ്ശേരി: കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം കുറിച്ചി പഞ്ചായത്തിൽ പരിശോധന നടത്തുമ്പോഴാണ് എം.സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെ.എസ്.ടി.പി വെയ്റ്റിങ് ഷെഡിന് സമീപത്തുനിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായത്.
ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്കു കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് പണം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
അസി. ഇൻസ്പെക്ടർ ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ, വനിത സിവിൽ എക്സൈസ് ഓഫിസർ നിത്യ വി. മുരളി, ഡ്രൈവർ മനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.