ടി​ക് ടോ​ക്ക് വ​ഴി പ്ര​ണ​യം​ന​ടി​ച്ച് പീ​ഡ​നം; യു​വാ​വ് അ​റ​സ്​​റ്റി​ല്‍

കോ​ഴി​ക്കോ​ട്: ടി​ക്‌​ടോ​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട്​ പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ചെ​ല​വൂ​ര്‍ സ്വ​ദേ​ശി പു​തു​ക്കു​ടി വീ​ട്ടി​ല്‍ വി​ജീ​ഷി​നെ​യാ​ണ്​ (31) ക​സ​ബ സി.​ഐ ഷാ​ജ​ഹാ​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റു ചെ​യ്ത​ത്. വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​യാ​യ 32കാ​രി​യെ​യാ​ണ് വി​ജീ​ഷ് പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച​ത്. 2019-20 കാ​ല​യളവിലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​ത്​ പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് മാ​റി. തു​ട​ര്‍ന്ന് ഇ​രു​വ​രും നേ​രി​ല്‍ കാ​ണാ​നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് യാ​ത്ര​ചെ​യ്യാ​നും തു​ട​ങ്ങി. വി​വാ​ഹം ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി യു​വാ​വ് പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 13,73,000 രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നു​മാ​ണ്​ പ​രാ​തി.

യു​വ​തി പൂ​ജ​പ്പു​ര സ്‌​റ്റേ​ഷ​നി​ല്‍ ന​ൽ​കി​യ പ​രാ​തി യു​വാ​വ്​ കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ​തി​നാ​ൽ ക​സ​ബ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Tags:    
News Summary - young man arrested for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.