മുട്ട വാങ്ങാൻ എന്തിനാ 10 കി.മീറ്റർ പോകുന്നത്? യതീഷ് ചന്ദ്ര

കണ്ണൂർ: മുട്ട വാങ്ങാനും പാല് വാങ്ങാനും അഞ്ചും പത്തും കിലോമീറ്റർ പോകുന്നവരെ കണ്ട് അരിശം പൂണ്ട് കണ്ണൂർ എസ്.പി യ തീഷ് ചന്ദ്ര. ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കിറങ്ങിയപ്പോഴാണ് കാറിലും ബൈക്കിലും കറങ്ങുന്ന വിരുതന്മാരെ എസ്.പി കൈയോടെ പിടികൂടിയത്.

എന്തിനാണ് പുറത്തിറങ്ങിയതെന്ന് ഇവരോട് ചോദിച്ചപ്പോഴാണ് അരി വാങ്ങാൻ, മുട്ടയും പാലും വാങ്ങാൻ തുടങ്ങിയ മറുപടി കിട്ടിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് മിക്കവരുടെയും വീട് കിലോമീറ്ററുകൾ അകലെയാണെന്ന് മനസ്സിലായതെന്ന് എസ്.പി പറയുന്നു. കോവിഡ് വ്യാപിക്കുന്നത് തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇങ്ങനെ നിസ്സാര കാരണം പറഞ്ഞ് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഇതു സംബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.

എല്ലാവർക്കും പുറത്തിറങ്ങാൻ കാരണം കാണുമെങ്കിലും അതൊക്കെ ഒഴിവാക്കണം. വീട്ടു നിരീക്ഷണം നിർദേശിക്കപ്പെട്ടവർ നിയന്ത്രണം ലംഘിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാരെ പിടികൂടി ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുമെന്നും എസ്.പി അറിയിച്ചു.

Tags:    
News Summary - yateesh Chandra Eggs-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.