Posted On
date_range Updated On
date_range ആശുപത്രി കാന്‍റീനിൽ രോഗികൾക്ക് നൽകിയ കഞ്ഞിയിൽ പുഴു
ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ രോഗികൾക്ക് നൽകിയ കഞ്ഞിയിൽ പുഴുവിനെ കണ്ടെത്തി. കുടുംബശ്രീ നടത്തുന്ന കാന്റീനിൽ നിന്ന് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
പ്രസവം കഴിഞ്ഞ 20 പേർക്കാണ് കഞ്ഞി നൽകിയത്. ഇതിൽ 18 ഓളം പേർ കഞ്ഞി കുടിച്ചു. കഞ്ഞി കുടിച്ചവര്‍ക്കൊന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആരോഗ്യ വിഭാഗം പരിശോധിക്കാനെത്തിയെങ്കിലും അപ്പോഴേക്കും കാന്‍റീൻ അടച്ചിരുന്നതിനാൽ തുറന്ന് പരിശോധിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.