തൃശൂർ: മാറ്റിവെക്കാൻ വൃക്ക ലഭിക്കാത്തതിനാൽ ഇന്ത്യയിൽ വർഷം ആറായിരത്തോളം പേർ ജീവൻ വെടിയുന്നുവെന്ന റിപ്പോർട്ടാണ് തൃശൂർ ഏജീസ് ഓഫിസിലെ അക്കൗണ്ടൻറ് എൻ.ബി. പരമേശ്വര െൻറ കണ്ണുതുറപ്പിച്ചത്. വൃക്ക നൽകുന്നതുമൂലം ദാതാവിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല െങ്കിലും ആരും അതിന് തയാറാകുന്നില്ല. താൻ മൂലം ഒരു രോഗിക്കെങ്കിലും ജീവൻ ലഭിക്കണമെന് ന ആഗ്രഹം പരമേശ്വരനെ കൊണ്ടെത്തിച്ചത് ഫാ. ഡേവിസ് ചിറമേലിെൻറ കിഡ്നി ഫെഡറേഷനിൽ.
പേര് രജിസ്റ്റർ ചെയ്ത് രണ്ടു ദിവസത്തിനകം, ഓട്ടോ തൊഴിലാളിയായ സുബ്രഹ്മണ്യെൻറ വിളിയെത്തി. കുെറ നാളായി യോജിച്ച വൃക്കക്ക് വേണ്ടി നെട്ടോട്ടമോടുകയാണ് സുബ്രഹ്മണ്യൻ. അദ്ദേഹത്തിെൻറ ഭാര്യ വൃക്ക നൽകാൻ തയാറാണെങ്കിലും രക്ത ഗ്രൂപ് യോജിക്കാത്തതിനാൽ മറ്റാരെയെങ്കിലും കണ്ടെത്തിയേ തീരൂ എന്നതാണ് അവസ്ഥ. പരിശോധനാ ഫലങ്ങൾക്ക് ശേഷം 2019 ജനുവരിയിൽ സുബ്രഹ്മണ്യന് വൃക്ക നൽകി. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഒരാൾക്ക് ജീവൻ നൽകാനായ ചാരിതാർഥ്യത്തോടെ ഒരുമാസത്തിനകം ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയും പണം സ്വരൂപിച്ച് നൽകുകയും ചെയ്യുകയാണിപ്പോൾ. സുബ്രഹ്മണ്യനുമായി അടുത്ത സൗഹൃദത്തിലാണ് അദ്ദേഹം. കഴിഞ്ഞദിവസം എറണാകുളം ലിസി ആശുപത്രിയിൽ മറ്റൊരു ശസ്ത്രക്രിയകൂടി നടന്നു.
സുബ്രഹ്മണ്യെൻറ ഭാര്യ ഷീജ ആമ്പല്ലൂർ വെള്ളാനിക്കോടുള്ള പ്രിൻസിക്ക് വൃക്ക നൽകുന്ന വേളയിൽ തനിക്കാകുന്ന സഹായം ചെയ്യാൻ പരമേശ്വരനും ആശുപത്രിയിലെത്തി. ഇത് സ്നേഹത്തിെൻറയും ത്യാഗത്തിേൻറയും കരുതലിേൻറയും കണ്ണികളാണ്. പരമേശ്വരനിൽനിന്ന് സുബ്രഹ്മണ്യനിലേക്കും ഷീജയിൽനിന്ന് പ്രിൻസിയിലേക്കും ബന്ധമില്ലാത്തവരുടെ ഇടയിൽ ബന്ധനങ്ങളുണ്ടാക്കി അങ്ങനെ നീണ്ടുനീണ്ടുപോകും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.