പി.ജെ കുര്യന് നേരെ ഗോ ബാക്ക് വിളി; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിലടിച്ചു

തിരുവല്ല: എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പി.ജെ കുര്യൻ പങ്കെടുത്ത മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിലടിച്ചു. വൈകിട്ട് അഞ്ചു മണിയോടെ മല്ലപ്പള്ളിയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം.

യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പി.ജെ കുര്യന് ഗോ ബാക്ക് വിളിച്ച് തുടങ്ങിയ പ്രതിഷേധം പ്രവർത്തകർ തമ്മിലുള്ള തമ്മിലടിയിൽ കലാശിക്കുകയായിരുന്നു. സംഘർഷം പാർട്ടി ഓഫീസിൽ പുറത്തേക്ക് പടർന്നതോടെ കീഴ്വായ്പൂർ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

തുടർന്ന് അര മണിക്കൂറോളം നേരം ഓഫീസിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതിരുന്ന പി.ജെ കുര്യനെ പൊലീസ് ഇടപെട്ടാണ് യാത്രയാക്കിയത്.


Tags:    
News Summary - Workers clashed at the Mallappally Block Congress Committee meeting attended by PJ Kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.