സ​ണ്ണി മ​ത്താ​യി​

ഹോ​ട്ട​ൽ വ്യാ​പാ​രി​യെ ച​തി​ച്ച് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ തൊഴിലാളി അറസ്​റ്റിൽ

പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ൽ വ്യാ​പാ​രി​യെ ച​തി​ച്ച് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യെ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ജി​ല്ല​യി​ൽ ആ​ന​വി​ര​ട്ടി എ​ന്ന സ്​​ഥ​ല​ത്ത് പ്ലാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ സ​ണ്ണി മ​ത്താ​യി​യെ​യാ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടത്തുനിന്ന്​ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട ത​നി​മ ഹോ​ട്ട​ൽ ഉ​ട​മ കെ.​കെ. ന​വാ​സി​െൻറ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​െൻറ ന​ട​പ​ടി. കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ക്വാ​റ​ൻ​റീ​ൻ സെൻറ​റി​ലേ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത വ​ക​യി​ൽ ക​ട​യു​ട​മ​ക്ക്​ കി​ട്ടേ​ണ്ടി​യി​രു​ന്ന മൂ​ന്ന​ര​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്ത​തി​നെ​തി​രെ നൽകിയ പ​രാ​തി​യി​ലാ​ണ് അറസ്​റ്റ്​. എ​സ്.​ഐ ര​വീ​ന്ദ്ര​ൻ നാ​യ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​ജു മാ​ത്യു, ജി​ജു ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Worker arrested for defrauding owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.