Posted On
date_range Updated On
date_range പി.കെ. ശശിയുടെ കെ.ടി.ഡി.സി. ചെയർമാൻ പദവി പുനഃപരിശോധിക്കണം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
കോഴിക്കോട്: പി.കെ ശശിക്ക് നൽകിയ കെ.ടി.ഡി.സി ചെയർമാൻ പദവി സർക്കാർ പുനഃപരിശോധിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
പാർട്ടിയുടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിൻെറ പേരിൽ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻെറ നിർദേശപ്രകാരം പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളെ ഉന്നത തസ്തികയിൽ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്.
സ്ത്രീപീഡകരുടെയും സ്ത്രീകൾക്ക് നേരെ അതികമം നടത്തുന്നവരുടെയും കൂടെയാണ് സർക്കാർ എന്ന സന്ദേശമാണ് നിയമനത്തിലൂടെ സർക്കാർ നൽകുന്നതെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.