Posted On
date_range Updated On
date_range വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം -ജബീന ഇർഷാദ്
വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് തികച്ചും നിരുത്തരവാദപരമായി പെരുമാറുകയും സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ നിരന്തരം നടത്തുകയും ചെയ്യുന്ന എം.സി .ജോസഫൈനെ പുറത്താക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്. പ്രായാധിക്യവും രോഗവുംമൂലം കിടപ്പിലായ സ്ത്രീ നൽകിയ പരാതി അനുഭാവപൂർവം പരിഗണിക്കേണ്ടതിനു പകരം മനുഷ്യത്വ വിരുദ്ധമായ ധാർഷ്ട്യം കലർന്ന അധിക്ഷേപവാക്കുകളാണ് വനിതാകമ്മീഷൻ അധ്യക്ഷയിൽനിന്നുണ്ടായത്.
പ്രായാധിക്യത്തെ അനുഭാവപൂർവം പരിഗണിക്കേണ്ടതിനുപകരം അവഗണിക്കുകയും പുഛിക്കുകയും ചെയ്യുന്ന ധാർഷ്ഠ്യപരമായ സമീപനമാണിത്. സ്ത്രീകളുടെ നീതിക്ക് വേണ്ടി നിലകൊള്ളേണ്ട വനിതാകമ്മീഷൻ എന്ന പൊതുസംവിധാനത്തെ പാർട്ടി-വ്യക്തി താൽപര്യങ്ങളുടെ സംരക്ഷണ കമ്മീഷനാക്കുന്നത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും ജബീന ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.