Posted On
date_range Updated On
date_range സി.പി.എം തരംതാഴ്ത്തിയ നേതാവിനെതിരെ സ്ത്രീ പീഡനക്കേസ്
നീലേശ്വരം: സി.പി.എമ്മിൽ കോളിളക്കം സൃഷ്ടിച്ച സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് തരംതാഴ്ത്തിയ നേതാവിനെതിരെ നീലേശ ്വരം പൊലീസ് കേസെടുത്തു. മുൻ ഏരിയ കമ്മിറ്റി അംഗം പട്ടേനയിലെ സി. സുരേശനെതിരെയാണ് കേസ്. ഭാര്യ ആതിരയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ആതിര പരാതിയിൽ പറയുന്നു.
നഗരസഭ കുടുംബശ്രീ ഭാരവാഹിയായിരുന്ന ഭർതൃമതിയുടെ അശ്ലീല ചിത്രം സുരേശെൻറ മൊബൈലിൽ കാണാനിടയായ ഭാര്യ ആതിര പിന്നീട് പാർട്ടി നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. നീലേശ്വരം ഏരിയ കമ്മിറ്റി യോഗം ചേർന്ന് സുരേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.