Posted On
date_range Updated On
date_range യുവതി പാപനാശം കുന്നിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ
വർക്കല: പാപനാശം ഹെലിപാഡിലെ കുന്നിൽനിന്നും താഴേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ച ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരിയായാണ് ഇവർ വർക്കലയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഴ്ചയിൽ തലക്ക് സാരമായി പരിക്കേറ്റ ഇവർ അബോധവസ്ഥയിലായിരുന്നു. ഇരുകൈകളും ഒടിഞ്ഞിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ മദ്യലഹരിയിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.