Posted On
date_range Updated On
date_range തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്; വെടിവച്ചത് കൊറിയർ നൽകാനെന്ന പേരിൽ വീട്ടിലെത്തിയ യുവതി
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. മുഖം മറച്ചെത്തിയ യുവതിയാണ് എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്. രാവിലെ 8.30ഓടെ വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിലാണ് സംഭവം.
പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ പങ്കജ് വീട്ടിൽ സിനിക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. സിനിയെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിയുടെ പരിക്ക് ഗുരുതരമല്ല.
കൊറിയർ നൽകാനെന്ന് പറഞ്ഞ് സിനിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. കൊറിയറുമായി വീട്ടിലെത്തിയ യുവതി മേൽവിലാസം പരിശോധിച്ച ശേഷം സിനിയെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. വെടിവെച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.