ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മരത്തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പ് വാൻ ഒന്നാം വളവിന് സമീപം കുടുംബം സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.

Tags:    
News Summary - Woman died when pick-up van overturned on the bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.