Posted On
date_range Updated On
date_range മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ
കുന്നംകുളം: ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകനൊപ്പം അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി 29കാരിയും, ആലപ്പുഴ കോമളപുരം പാതിരപ്പള്ളി സ്വദേശി വിഷ്ണു (27) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് യുവതിയെ കാണാതായത്. കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ യുവാവുമായി സ്ഥലം വിട്ടതറിഞ്ഞത്. ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ ഇ. ബാബു, എസ്.സി.പി.ഒ ഓമന, സി.പി.ഒ സുമം എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.