Posted On
date_range Updated On
date_range കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കൊണ്ടുപോയെന്ന് പരാതി
ആലുവ: ഭർത്താവുമായി പിണങ്ങി കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയതായി പരാതി. കീഴ്മാട് സ്വദേശിനിയായ കൂട്ടുകാരിയാണ് പരാതിക്കാരി.
യുവതിയുടെ വീട്ടുകാർക്കെതിരെയാണ് ആലുവ പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം. യുവതി കുറച്ചുദിവസമായി കൂട്ടുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ബന്ധുക്കൾ ബലം ്വപ്രയോഗിച്ച് യുവതിയെ കാറിൽ കയറ്റിയ കൊണ്ടുപോയതായാണ് പരാതി.
യുവതിക്ക് സ്വന്തം വീട്ടിലോ ഭർതൃവസതിയിലോ എന്തെങ്കിലും സംഭവിച്ചാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. കേസ് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.