യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസും എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിനും
തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർഥിയായ മന്ത്രി റോഷി അഗസ്റ്റിൻ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് റോയി കെ. പൗലോസും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് ഇടുക്കി. ഇവിടെ ഇത്തവണ ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് പോളിങ് കുറവാണെങ്കിലും (75.4) തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിൽ വീണെന്നാണ് ഇരുമുന്നണികളുടെയും അവകാശവാദം.
ഇടുക്കി പിടിച്ചെടുക്കാൻ കേരള കോൺഗ്രസിന്‍റെ കൈയിൽനിന്ന് കോൺഗ്രസ് സീറ്റ് ഇത്തവണ ചോദിച്ച് വാങ്ങുകയായിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള മണ്ഡലമായതിനാൽ പോളിങ് ശതമാനം ഉയർന്നത് അനുകൂലമാണെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇവിടെ 18,681 പേർ എസ്.ഐ.ആറിന്‍റെ ഭാഗമായി പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇത് മണ്ഡലത്തിൽ നിർണായകമാകും. ഇത്തവണ ഇടുക്കി തിരിച്ചുപിടിക്കുമെന്നതിൽ സംശയം വേണ്ടെന്ന് റോയ് കെ. പൗലോസ് പറയുമ്പോൾ, പോളിങ് വർധിച്ചത് തന്‍റെ ഉയർന്ന വിജയത്തിന് കാരണമാകുമെന്ന് റോഷി അഗസ്റ്റിനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.