കോഴിക്കോട്: ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരന്‍ എം.പി. ചൊവ്വാഴ്ച വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സിയുടെ ‘ചലോ വയനാട്’, ‘വീ ആര്‍ വിത്ത് രാഹുല്‍ഗാന്ധി’ എന്നീ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താനുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൽപറ്റയിൽ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.