Posted On
date_range Updated On
date_range ആനക്കാംപൊയിലിൽ കിണറ്റിൽനിന്ന് രക്ഷെപ്പടുത്തിയ കാട്ടാന ചരിഞ്ഞു
തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞദിവസം രാത്രിയോടെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നു.
എന്നാൽ അവശത കാരണം ആനക്ക് വനത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെറ്ററിനറി സർജന്‍റെ നേതൃത്വത്തിൽ രാത്രി വൈകിയും ചികിത്സ തുടർന്നിരുന്നു. കൂടുതൽ അവശതയിലായ ആന രാവിലെ ചരിയുകയായിരുന്നു.
തേൻപാറ വനാർതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂന്നുദിവസത്തോളം ആന കിണറ്റിൽ വീണ് കിടന്നതായാണ് വിവരം. എസ്റ്റേറ്റ് മേഖലയായതിനാൽ വിവരം പുറത്തറിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.