Posted On
date_range Updated On
date_range വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
ഗൂഡല്ലൂർ: വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു. പുളിയമ്പാറക്ക് സമീപം സ്വകാര്യ തോട്ടത്തിന് സമീപത്ത് വെച്ചാണ് ആനക്ക് ഷോക്കറ്റതെന്ന് മുതുമല കടുവ സങ്കേതം ഡയറക്ടർ ടി. വെങ്കിടേഷ് അറിയിച്ചു.
വെള്ളിയാഴച രാവിലെയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ ഡി.എഫ്.ഒ കൊമ്മു ഓംകാറിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം വെറ്റിനറി സർജൻ ഡോ. രാജേഷ് കുമാർ പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.