Posted On
date_range Updated On
date_range വന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിനായി 13 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധികവിഹിതമായാണ് കൂടുതൽ തുക നൽകിയത്.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷുറൻസ്, മൃഗസംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയവക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.