നെട്ടൂര്‍ ഐ.എന്‍.ടി.യു.സിക്കു സമീപം ബ്രേക്ക്ഡൗണായ കാര്‍ തള്ളി മാറ്റുന്നതിനിടെ കാനയിലേക്ക് വീണപ്പോള്‍
മരട് (കൊച്ചി): നെട്ടൂര്‍ ഐ.എന്‍.ടി.യു.സിക്കു സമീപം ദേശീയപാതയില്‍ ബ്രേക്ക്ഡൗണ്‍ ആയ കാർ തള്ളി മാറ്റുന്നതിനിടെ കാനയിലേക്ക് വീണു. അരൂര്‍ ഭാഗത്തു നിന്നും എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴി നെട്ടൂര്‍ ഐ.എന്‍.ടി.യു.സിക്കു സമീപത്തു വെച്ചാണ് ബെന്‍സ് കാര്‍ റോഡിൽ ബ്രേക്ക് ഡൗണ്‍ ആയത്.
കാർ റോഡരികിലേക്ക് മാറ്റിയിടാനായി ഡ്രൈവർ സഹായത്തിനായി വഴിയേപോയ മറ്റു ഡ്രൈവര്‍മാരെ വിളിച്ചു കൂട്ടി. തുടര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് തള്ളിയതോടെ ഇടതുവശത്തേക്ക് സ്റ്റിയറിങ് തിരിച്ചുവെച്ചിരുന്നതിനാല്‍ കാനയിലേക്ക് വീഴുകയായിരുന്നു.
ഡ്രൈവര്‍ വാഹനത്തിനകത്ത് കയറിയെന്നു വിചാരിച്ചാണ് പിന്‍ഭാഗത്തു നിന്നും മറ്റുള്ളവര്‍ കാര്‍ മുന്നോട്ട് തള്ളിയത്. അകത്ത് ഡ്രൈവര്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. ആര്‍ക്കും പരിക്കില്ല. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം നീക്കി വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.