Posted On
date_range Updated On
date_range വാട്സ്ആപ് ഹര്‍ത്താല്‍: 13 പേരെ അറസ്റ്റ് ചെയ്തു
നിലമ്പൂർ: ഏപ്രില്‍ 16ലെ വാട്സ്ആപ് ഹര്‍ത്താലില്‍ ദേശീയ പതാക ഉപയോഗിച്ച് പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മരുത സ്വദേശികളായ 13 പേരെ വഴിക്കടവ് എസ്.ഐ അഭിലാഷ് അറസ്റ്റ് ചെയ്തു. പുത്തന്‍പീടിക അഷ്റഫ് (40), മാങ്കോടന് മാഹിര്‍ (30), വട്ടഞ്ചേരി രതീഷ് (36), മായനക്കാട്ടില് ലാലു (26), ആനപ്പട്ടത്ത് ഷിബിന്‍ റഹ്മാന് (25), തച്ചറാവില്‍ സല്മാന് (20), ആലുങ്ങല്‍ ഷറഫുദ്ദീന് (36), പാറയ്ക്കല്‍ അര്‍ഷാദ് (24), കോഴിപ്പാടന്‍ ഉനൈസ് (25), കല്ലിങ്ങല്‍ ഷമീര്‍ (25), പടിക്കല്‍ സുരേഷ് (26), ആക്കടമ്പന് ചേക്കു മുഹമ്മദ് (54), ആക്കപ്പറമ്പന്‍ റാഷിദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഇവർ വഴിക്കടവ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സംഭവത്തില്‍ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.