രണ്ട്​ മാസത്തെ ക്ഷേമ പെൻഷൻ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യും

തിരുവനന്തപുരം: ഒാണത്തിന്​ മുന്നോടിയായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യുമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ആഗസ്​റ്റ്​ രണ്ടാം പകുതിയിലാണ് ഈ വർഷത്തെ ഓണം. ഓരോ ആൾക്കും രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും.

55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാൻ 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Welfare pension will be distributed in first week of August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.