Posted On
date_range Updated On
date_range മലപ്പുറം: നിലപാട് വെൽഫയർ പാർട്ടി ഞായറാഴ്ച പ്രഖ്യാപിക്കും
കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ആരെ പിന്തുണക്കുമെന്ന് മാർച്ച് ഒമ്പതിന് തീരുമാനിക്കുമെന്ന് മീഡിയ സെക്രട്ടറിയും സംസ്ഥാന എക്സി. അംഗവുമായ സജീദ് ഖാലിദ്. സംഘ്പരിവാർ കക്ഷികൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്നതല്ല മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ഇൗ സാഹചര്യത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളിൽ ആരെ പിന്തുണക്കുന്നതിലും തെറ്റില്ല. മതേതര ജനാധിപത്യ നിലപാടുകളാണ് ഇരുമുന്നണികളുടേതും. വർഗീയ താൽപര്യങ്ങൾ ഇരുമുന്നണികളുടെയും മുഖമുദ്രയുമല്ല. എന്നാൽ, ഇരു മുന്നണികളിൽ ആർക്കുവേണ്ടിയും പ്രചാരണം നടത്തില്ലെന്നും സജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.