തിരുവനന്തപുരം: തീവ്ര ദേശീയതയെ ഉദ്ദീപിപ്പിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആർ.എസ്.എസിെൻറ വംശഹത്യ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. കശ്മീരിലെയും അസമിലെയും ജനങ്ങളെ അഭയാർഥികളാക്കാനും കൊന്നൊടുക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിലൂടെ സമഗ്രാധിപത്യം എന്ന സംഘ്പരിവാർ അജണ്ടയിലേക്കാണ് ബി.ജെ.പി സർക്കാർ നീങ്ങുന്നത്.
കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത് ഭീകരത നിറഞ്ഞ സംഭവങ്ങളാണ്. അസമിൽ നടപ്പാക്കിയ പൗരത്വ നിഷേധത്തിലൂടെ ബി.ജെ.പി ലക്ഷ്യമാക്കുന്നത് സംഘ്രാഷ്ട്ര നിർമിതിയാണ്. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.