രാജഗോപാൽ പറഞ്ഞതെന്തെന്ന് പരിശോധിക്കും; നിലപാട് വ്യക്തമാക്കാതെ കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ക ബി.​ജെ.​പി എം​.എ​ൽ.​എ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി​യി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​തെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞ​തെ​ന്തെ​ന്നു പ​രി​ശോ​ധി​ക്കും. അദ്ദേഹവുമായി സംസാരിക്കാമെന്നായിരുന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

ബി​.ജെ​.പി​യി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ബി.ജെ.പിയെ വെട്ടിലാക്കി ഏക എം.എൽ.എ ഒ രാജഗോപാൽ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്.

പ്ര​മേ​യം പാ​സാ​ക്കി​യ​ത് ഏ​ക​ക​ണ്ഠ​മാ​യാ​ണെ​ന്ന് രാ​ജ​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി. സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചാ​ണ് രാ​ജ​ഗോ​പാ​ൽ സം​സാ​രി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​യ​മ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​മേ​യം വോ​ട്ടി​നി​ട്ട​പ്പോ​ൾ രാ​ജ​ഗോ​പാ​ൽ എ​തി​ർ​ത്തി​ല്ല. പ്ര​മേ​യം എ​തി​ർ​പ്പി​ല്ലാ​തെ പാ​സാ​യെ​ന്നു സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​ സ​ഭ​യി​ലെ പൊ​തു അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ചാ​ണ് പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​തെ​തെന്ന് ഒ രാജഗോപാൽ പറഞ്ഞു. 

Tags:    
News Summary - We will examine what Rajagopal said; Without clarifying his position, K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.