കൊച്ചി: ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള ആർ.എസ്.എസ് അജണ്ടക്കെതിരെ രാജ്യം ജാഗ്രതയോടെ നിലകൊള്ളണമെന്ന് നടനും സംവിധായകനുമായ ആദം അയൂബ്. ഫാഷിസത്തെ താലോലിച്ച് അക്രമരാഷ്ട്രീയം വളർത്താൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ ജയിൽ മോചിതരാക്കിയതിനെതിരെ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നേതൃത്വത്തിൽ വിവിധ മനുഷ്യാവകാശ, വനിത വിമോചന പ്രസ്ഥാനങ്ങൾ നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ചു. പ്രഫ. സൂസൻ ജോൺ, തോമസ് മാത്യു, സി. ടീന ജോസ്, അഡ്വ. വി.എം. മൈക്കിൾ, അസൂറ ടീച്ചർ, ഡോ. വിശ്വംഭരൻ, ജോര്‍ജ് കാട്ടുനിലത്ത്, മീന ചന്ദ്രൻ, കെ.ബി. വേണുഗോപാൽ, ഡോ. ബാബു ജോസഫ്, പി.എ. പ്രേംബാബു, കബീർ ഷാ, തനിഷ ടൈവരി, ശിവം, കെ.ഡി. മാര്ട്ടിൻ, മുഹമ്മദ് സാദിക്ക് എന്നിവർ സംസാരിച്ചു. ഐ.എച്ച്.ആർ.ഡബ്ല്യുവിനോടൊപ്പം ഗാന്ധിയൻ കലക്ടിവ്, മഹിള സ്വരാജ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ്, മാനവം സാംസ്കാരികവേദി, തനിമ, എസ്.ഐ.വി.വൈ, സിവിൽ പഠനകേന്ദ്രം തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.