കൽപറ്റ: കരുതലുകള്‍ക്ക് നന്ദി പറഞ്ഞ് ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ചുരമിറങ്ങി. കൽപറ്റയിൽനിന്ന് കേരള ആർ.ടി.സിയുടെ ബസിൽ യാത്രതിരിച്ച സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. ഝാര്‍ഖണ്ഡ്, രാജസ്ഥാന് സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ 492 പേരും രാജസ്ഥാൻ സ്വദേശികളായ 310 പേരുമാണ് സംഘത്തിലുള്ളത്.
ബുധനാഴ്ച വൈകീട്ട് നാലിന് രാജസ്ഥാനിലേക്കും രാത്രി എട്ടിന് ഝാര്‍ഖണ്ഡിലേക്കും പോയ പ്രത്യേക ട്രെയിനുകളിലാണ് സംഘം മടങ്ങിയത്. ‘‘ജോലിയില്ലാതെ ഇത്രനാള്‍ കഴിഞ്ഞിട്ടും വിശപ്പ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടി വന്നിട്ടില്ല. ഭക്ഷണവും സുരക്ഷയും ഒരുക്കി ഭരണകൂടവും നിങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. എല്ലാറ്റിനും നന്ദിയുണ്ട്, ഞങ്ങള്‍ തിരിച്ചുവരും’’ -രാജസ്ഥാന് സ്വദേശി ദേവിലാല്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ കൈയടികളോടെയാണ് ആ വാക്കുകള്‍ മറ്റു തൊഴിലാളികളും ഏറ്റെടുത്തത്.
കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍നിന്നു ജില്ല ഭരണകൂടം പ്രത്യേകം ഏര്‍പ്പെടുത്തിയ 33 ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ഓരോരുത്തകര്‍ക്കും മൂന്നുനേരം കഴിക്കാനുള്ള ചപ്പാത്തിയും കറിയും വാഴപ്പഴവും കുടിവെള്ളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രീയുടെ സഹായത്തോടെ സൗജന്യമായി ഏര്‍പ്പാടാക്കിയിരുന്നു. ജില്ലയില്‍നിന്നു സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നേരത്തേ തയാറാക്കിയിരുന്നു.
നോഡല്‍ ഓഫിസറും ജില്ല പഞ്ചായത്ത് സെക്രട്ടറിയുമായ പി.എം. ഷൈജുവിെൻറയും ലേബര്‍ ഓഫിസര്‍ കെ. സുരേഷിെൻറയും നേതൃത്വത്തിലാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യാത്രക്കു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു ആരോഗ്യ പരിശോധന നടത്തി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്കി. സി.കെ. ശശീന്ദ്രന് എം.എല്‍.എ, കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ആര്. ഇളങ്കോ, എ.ഡി.എം തങ്കച്ചന് ആൻറണി തുടങ്ങിയവർ യാത്രയാക്കാനെത്തി. അന്തർസംസ്ഥാന തൊഴിലാളികളുടെ സേവനങ്ങള്‍ സ്മരിച്ച് എഴുതിയ സ്വന്തം കവിത എ.എസ്.പി പദംസിങ് യാത്രയയപ്പ് വേളയില്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.