Posted On
date_range Updated On
date_range വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം; അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മാനന്തവാടി: ബംഗാൾ സ്വദേശികളുടെ മൂന്നര വയസായ പെൺകുഞ്ഞിനെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26) ആണ് പിടിയിലായത്.
മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇൗ മാസം പകുതി മുതൽ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. ബലാത്സംഗക്കുറ്റംചുമത്തി പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മാനന്തവാടി സി.െഎ എം.എം. അബ്ദുൽ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.