Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ലോറിനിയന്ത്രണം വിട്ടു; കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
വൈത്തിരി: വയനാട് ചുരത്തിലെ ഒൻപതാം വളവിനു സമീപം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിയ ചരക്കു ലോറി കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നി നീങ്ങുകയായിരുന്നു.
ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തള്ളിനിൽക്കുകയാണ്. ബംഗളൂരുവിൽ നിന്ന് നിർമ്മാണ സാമഗ്രികളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറി. താമരശ്ശേരി പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.