ഡോ. ധനഞ്ജയ് ദിവാകറിന്‍റെ പത്മശ്രീ നേട്ടത്തിൽ വയനാടിന്​ അഭിമാനം

കല്‍പ്പറ്റ: നാഗ്പൂര്‍ സ്വദേശി ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോ (64)യുടെ പത്മശ്രീ നേട്ടത്തിൽ അഭിമാനിക്കുകയാണ്​ വയനാട്​. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോ. ധനഞ്ജയ് ദിവാകര്‍ പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്.

ആദിവാസി വിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോ നടത്തിയ കണ്ടെത്തലുകള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ചുവപ്പ് രക്താണുക്കള്‍ അരിവാള്‍ പോലെ വളഞ്ഞ് പ്രവര്‍ത്തനം നിലച്ച് പെട്ടന്ന്

രോഗികളുടെ ആയുസ് തീരുന്നതാണ് അരിവാള്‍ രോഗമെന്ന് കണ്ടെത്തി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി (എ.ഐ.എം.എസ്)നെ അറിയിച്ചത് ഡോ. ധനജ്ഞയ് ആയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എ.ഐ.എം.എസ്. വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു.

1980 കളിലാണ് ഡോക്ടര്‍ വയനാട്ടിലെത്തിയത്. ആരോഗ്യ സേവനത്തിനൊപ്പം തന്നെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളും അദേഹത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണ്. ജനറല്‍ മെഡിസിനില്‍ വൈദഗ്​ധ്യം നേടിയ ഡോക്ടര്‍ വര്‍ഷങ്ങളായി കുടുംബസമേതം വയനാട്ടിലാണ് താമസം.

ഭാര്യ സുജാത വീട്ടമ്മയാണ്. നാഗ്പൂരില്‍ എന്‍ജിനീയറായ അതിഥി, ഡോ ഗായത്രി എന്നിവരാണ് മക്കള്‍. പുരസ്‌ക്കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ധനഞ്ജയ് ദിവാകറിന്‍റെ വസതിയിലെത്തി അദ്ദേഹത്തെ അനുമോദനമറിയിച്ചു.

Tags:    
News Summary - wayanad is so proud in the padmasri achievment of Dr. Dhananjay Diwakar Sagdeo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.