കൊല്ലം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ശനിയാഴ്ചക്കകം ത ീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥിയെ പ്രഖ്യാ പിക്കാത്തതിെൻറ ബുദ്ധിമുട്ട് എല്ലാവർക്കുമുണ്ട്. അതെല്ലാം ശനിയാഴ്ചയോടെ പരിഹരിക്കപ്പെടും.
ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ പരസ്യ വിമർശനം സ്വാഭാവികമാണെന്ന് പ്രസ്ക്ലബിെൻറ ‘മുഖാമുഖം’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്നത് സംസ്ഥാന നേതാക്കൾ കൂട്ടായി ആലോചിച്ചാണ് തീരുമാനിച്ചത്. അദ്ദേഹം വരുമെന്നുതന്നെയാണ് പ്രതീക്ഷ. വടകരയിൽ കെ. മുരളീധരൻ തന്നെയാണ് സ്ഥാനാർഥി.
ട്രഷറിയിലെ കാഷ് ബാലൻസ് മൈനസ് 100 കോടിയായെന്നും ഇതിനർഥം സംസ്ഥാനം ഒാവർഡ്രാഫ്റ്റിലേക്ക് നീങ്ങുെന്നന്നാണെന്നും തോമസ് െഎസക്കിന് ധനമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.